HOME
DETAILS
MAL
നിര്‍മാണ സാമഗ്രികളിട്ട് വഴി മുടക്കുന്നതായി പരാതി
backup
March 13 2017 | 00:03 AM
എടപ്പാള്‍: കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച് തിരക്കേറിയ റോഡില്‍ നിര്‍മാണസാമഗ്രികള്‍ കൂട്ടിയിട്ടതിനാല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍നിന്ന് സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് പോകുന്ന പ്രധാന റോഡിലാണ് നിര്‍മാണസാമഗ്രികള്‍ കൂട്ടിയിട്ട് നിയമലംഘനം നടത്തിയിട്ടുള്ളത്.
വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് ഇറക്കിയാണ് മെറ്റല്‍പൊടി കൂട്ടിയിട്ടിരിക്കുന്നത്.
കെട്ടിട നിര്‍മാണസാമഗ്രികള്‍ റോഡരികില്‍ സംഭരിക്കരുതെന്ന കോടതിവിധിയാണ് കുറ്റിപ്പുറത്തെ തിരക്കേറിയ റോഡില്‍ ലംഘിക്കപ്പെടുന്നത്. രണ്ടണ്ടുമാസം മുമ്പ് ഇറക്കിയിട്ട മെറ്റല്പൊടിയാണ് നിരവധി തവണ പരാതി നല്‍കിയിട്ടും മാറ്റിയിടാതെ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."