പുറമണ്ണില്‍ -ചേരാംകുന്ന് ശുദ്ധജല പദ്ധതി: ഒന്നാംഘട്ടം പൂര്‍ത്തിയായി
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന പുറമണ്ണില്‍-ചേരാംകുന്ന് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 13, 14, 16, വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന വെസ്റ്റ് കൊടിയത്തൂര്‍, മുകളില്‍കുന്ന്, ഊരാളിക്കുന്ന്, നേരേന്‍കുഴി, പുറായി, കണക്കാഞ്ചേരി, തറമ്മല്‍, വളപ്പില്‍, വടക്ക് വീട്ടില്‍, കമ്പളത്ത്, വെള്ളങ്ങോട്ട്, കഴായിക്കല്‍, പുതുക്കുടികുന്ന്, എടക്കണ്ടി, കൊടിഞ്ഞിപ്പുറം, ചാലില്‍, തെലീരി, കള്ളിവളപ്പില്‍, കണക്കംപാറക്കല്‍, തടായി, ലക്ഷംവീട് കോളനി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇരുവഴിഞ്ഞി പുഴയില്‍ നിന്ന് 60 മീറ്റര്‍ മാറി പുറമണ്ണില്‍ പറമ്പില്‍ നിര്‍മിച്ച 11 മീറ്റര്‍ ആഴത്തിലുള്ള കിണറില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നത്. മഴക്കാലത്ത് പുഴവെള്ളം കിണറിലെത്താതിരിക്കാന്‍ ഭൂനിരപ്പില്‍ നിന്നും മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. ഇതിന്റെ മുകളിലാണ് പമ്പ് ഹൗസ് സ്ഥാപിക്കുക.
250 കുടുംബങ്ങള്‍ക്ക് ഒന്നാംഘട്ടത്തില്‍ ശുദ്ധജലം വിതരണം നടത്തുവാന്‍ ലക്ഷ്യം വച്ചുള്ള പദ്ധതിയില്‍ ഭാവിയിലേക്ക് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് സംസ്ഥാനത്തെ മികച്ച ജല ഭൂഗര്‍ഭ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ ഗവേഷണ പഠനവും പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
കൊടിയത്തൂര്‍, ചെറുവാടി പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ ആലുങ്ങല്‍, തടായി ലക്ഷംവീട് കോളനിയില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച ജലസംഭരണി സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കുന്നുകളിലും ശുദ്ധജലമെത്തിക്കുവാന്‍ പര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.
ജലവിതരണ പൈപ്പ്‌ലൈന്‍ കൂടി സ്ഥാപിക്കുന്നതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി അവലോകനത്തില്‍ കുന്നമംഗലം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍,
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന അലക്‌സ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ ഷൈജു, ഓവര്‍സിയര്‍ അബൂബക്കര്‍, രഞ്ജിനി, ഡോ. കാവില്‍ അബ്ദുല്ല, വി.വി ഉണ്ണിമോയി, വി.സി രാജന്‍, പി.കെ ഫൈസല്‍, ഊരാളി ശിഹാബ്, റസാഖ് വഴിയോരം, ടി.കെ അക്ബര്‍, വി.വി നൗഷാദ്, എം.പി അബ്ദുല്‍മജീദ്, എം.എ അബ്ദുസമദ്, എം.വി മുഹമ്മദ് സാദിഖ്, ടി.കെ അഷ്‌റഫ്, സിദ്ദീഖ് കൊടിയത്തൂര്‍, മുഹമ്മദ് നെരെന്‍കുഴി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."