കുരുന്നു കൈകള്‍ വിത്തെറിഞ്ഞു;പകല്‍ക്കുറി എല്‍.പി.എസില്‍ ജൈവകൃഷിക്കു നൂറുമേനി
കിളിമാനൂര്‍: പഠനത്തിനൊപ്പം കൃഷിയിലും വിജയചരിത്രം കുറിക്കുകയാണ് പകല്‍കുറി ഗവ എല്‍.പി എസിലെ കുട്ടികര്‍ഷകര്‍. കൊച്ചു മിടുക്കന്‍മാരുടെ നേതൃത്വത്തില്‍ അമ്പത് സെന്റോളം പുരയിടത്തില്‍ ജൈവകൃഷി നടത്തി. ഇവിടെ പാവല്‍, പടവലം, വെണ്ട,ചീര, പലതരം പയറുകള്‍, കത്തിരി, കുമ്പളം, മത്തന്‍ തുടങ്ങിയവയൊക്കെ വിളയിച്ചാണ് അവര്‍ വിജയ പാഠം രചിച്ചത്.
പഠനസമയം കിട്ടുന്ന ഇടവേളകളിലും സ്‌കൂള്‍ ആരംഭിക്കുന്നതിനും അരമണിക്കൂര്‍ മുമ്പും സ്‌കൂള്‍ സമയം കഴിഞ്ഞും അധ്യാപകരുടെ നേതൃത്വത്തില്‍ കുരുന്നുകള്‍ തങ്ങളുടെ കൃഷിതോട്ടത്തിലിറങ്ങി ചെടികളെ പരിപാലിക്കും. ആവശ്യത്തിന് വെള്ളവും ജൈവവളങ്ങളും ഉപയോഗിച്ച് വളരെ ശ്രദ്ധയോടെയായിരുന്നു കൃഷി. വിത്ത് ഇടുന്നതുമുതല്‍ വിളവെടുക്കുംവരെയും കുട്ടികര്‍ഷകര്‍ സജീവമായിരുന്നു. കുട്ടികര്‍ഷകര്‍ക്ക് ഉപദേശവും സഹായവുമായി പ്രദേശത്തെ മുതര്‍ന്ന കര്‍ഷകരും, അധ്യാപകരും പി ടി എ പ്രതിനിധികളും ഒപ്പമുണ്ട്.
ആദ്യവിളവെടുപ്പില്‍ തന്നെ മികച്ച ഫലമാണ് കുരുന്നുകള്‍ ലഭിച്ചത്. ലഭിച്ച പച്ചക്കറികളത്രയും സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നല്‍കി.
വിളവെടുപ്പിന് കുരുന്നുകള്‍ക്കൊപ്പം പി ടി എപ്രസിഡന്റ് മനു, പ്രഥമാധ്യാപിക സീത സി. എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."