പരാതിയില്‍ പേരെടുത്ത് നീറ്റ് കഴിഞ്ഞു
കോഴിക്കോട്: മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ജില്ലയില്‍ വസ്ത്രം മുറിക്കല്‍ നടപടിയും പരീക്ഷയെഴുതാന്‍ കഴിയാതെ പോയ സംഭവവും കൊണ്ട് ശ്രദ്ധ നേടി.
മുഴുക്കൈ വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ഥികളോട് കൈ ഭാഗം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതും വൈകിയെത്തിയതിനാല്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നതുമാണ് ജില്ലയെ സംസ്ഥാനത്തെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലാണ് വസ്ത്രത്തിന്റെ കൈമുറിക്കല്‍ നടപടിയുണ്ടായത്.
സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലൊന്നും കാര്യമായ പരാതി ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമായി.
ജില്ലയിലെ തന്നെ മറ്റൊരു പരീക്ഷാ കേന്ദ്രമായ വേദവ്യാസ സ്കൂളിലാണ് വൈകിയെത്തിയതിനാല്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. രാവിലെ 9.30 വരെയായിരുന്ന പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം. എന്നാല്‍ ഇവര്‍ 10 മണിക്ക് ശേഷമാണ് എത്തിയതെന്ന് പരീക്ഷാ അധികൃതര്‍ പറഞ്ഞു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 21215 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. 43 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."