HOME
DETAILS
MAL
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റോഡില്‍ ചതിക്കുഴിയുണ്ട്
backup
March 13 2017 | 00:03 AM
വേങ്ങര: ഇടവിടിടാതെ വാഹനങ്ങളോടുന്ന വേങ്ങര എസ്.എസ് റോഡില്‍ ബി.എസ്.എന്‍.എല്‍ വക ചതിക്കുഴി. കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി സീതിസാഹിബ് റോഡിലെ വെട്ടുതോടിനു സമീപം നടുറോഡില്‍ കെണിക്കുഴി തീര്‍ത്തിട്ട്. 'ജലനിധിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിന്റെ പകുതി ഭാഗം തകര്‍ന്നിട്ടുണ്ട്. വേങ്ങര ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്നു വരുമ്പോള്‍ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമേ ഇത് കാണാനാകൂ.
സൂചനാ ബോര്‍ഡില്ലാത്തതിനാല്‍ രാത്രി ഇവിടെ അപകടം സാധ്യത ഏറെയാണ്.
ജലനിധിയുടെ കുഴല്‍ നിക്ഷേപിക്കുന്നതിന്നായി റോഡ് കുറുകെ കീറിയപ്പോള്‍ കേബിള്‍ മുറിഞ്ഞതാണ് കഴിയെടുക്കുന്നതിന്ന് കാരണം. അടിയന്തിരമായി കേബിള്‍ നന്നാക്കി കുഴി വെട്ടി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."