HOME
DETAILS
MAL
ഇസ്രാഈല്‍ പെണ്‍കുട്ടികളെ വെടിവച്ചതിന് 20 വര്‍ഷം ജയിലില്‍ കിടന്നയാളെ വിട്ടയച്ചു
backup
March 13 2017 | 02:03 AM
ജോര്‍ദാന്‍: 1997ല്‍ ഏഴു ഇസ്രാഈലി പെണ്‍കുട്ടികളെ വെടിവച്ചുകൊന്ന ജോര്ദാന്കാരന് 20 വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചനം. അഹ്മദ് ദഖാംസെ ആണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്. ചെയ്ത തെറ്റില്‍ പശ്ചാതാപമില്ലെന്നാണ് അദ്ദേഹം ജയില്‍ മോചനത്തിന് ശേഷം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.
1997 മാര്‍ച്ചിലായിരുന്നു ജോര്‍ദാന്‍- ഇസ്രാഈല്‍ അതിര്‍ത്തിയില്‍ സൈന്യാംഗമായിരുന്ന അഹ്മദ് ഏഴു പേരെ വെടിവച്ചത്. അഹ്മദിനെ വിട്ടയക്കാന്‍ ജോര്‍ദാനില്‍ ശകക്തമായ പ്രക്ഷോഭം നടന്നിരുന്നു.താന്‍ നിസ്കരിക്കുന്ന സമയത്ത് തന്നെ പരിഹസിച്ച കുട്ടികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് അഹ്മദ് കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."