ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
മേപ്പാടി: നാടൊന്നാകാതെ തോള്‍ചേര്‍ന്ന് നിര്‍മിച്ച മേപ്പാടി ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു.
കഴിഞ്ഞ പതിനാല് വര്‍ഷമായി വിവിധ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ത്വന സംഘത്തിന് പൂത്തക്കൊല്ലിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വാടക കെട്ടിടത്തിലെ ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം പൊതു ഒ.പിയും മറ്റ് ദിവസങ്ങളില്‍ വീടുകളില്‍ ചെന്ന് പരിചരണം നല്‍കിയുമാണ് ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം. ഒ.പിയില്‍ എത്തുന്നവര്‍ക്ക് കുടുംബശ്രീ മുഖേന ഉച്ചഭക്ഷണവും നല്‍കിയിരുന്നു. പുതിയ കെട്ടിടത്തില്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളെല്ലാമൊരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് സൈതലവി, കുടുംബശ്രീ ജില്ല കോഡിനേറ്റര്‍ പി. സാജിത, ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ ജില്ലാ ചെയര്മാന് ഗഫൂര്‍ താനേരി,
കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി. ഹംസ,ചെയര്മാന് കെ.കെ കുഞ്ഞമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."