ജവാഹിറുല്‍ ഉലൂം അറബിക് കോളജിന് പുതിയ ഭാരവാഹികള്‍
കണിയാമ്പറ്റ: മില്ലുമുക്ക് ശംസുല്‍ ഉലമ മെമ്മോറിയല്‍ ജവാഹിറുല്‍ ഉലൂം അറബിക് അറബിക് കോളജ് വാര്‍ഷിക ജനറല്‍ ബോഡി കോളജ് അങ്കണത്തില്‍ സംഘടിപ്പിച്ചു.
സമസ്ത സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹംസ ഫൈസി, സമറുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദലി, ആദം കുട്ടി ഫൈസി സംസാരിച്ചു.
പുതിയ ഭാരവാഹികളായി ആനമങ്ങാട് അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ (പ്രസി), പി. അലി ഫൈസി ചേരമ്പാടി (വര്‍.പ്രസി), പി.കെ.എസ് തങ്ങള്‍ മണ്ണാര്‍ക്കാട്, കുഞ്ഞിക്കോയ തങ്ങള്‍ (വൈ.പ്രസി), ഇ. അബൂബക്കര്‍ ഫൈസി മണിച്ചിറ (ജന.സെക്ര), മുസ്തഫ ദാരിമി പുല്‍പ്പള്ളി (വര്‍.സെക്ര), സമറദ്ദീന്‍ വരദൂര്‍ (ജോ.സെക്ര), എം.കെ ഇബ്‌റാഹീം ഹാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷനും മറ്റ് വിവരങ്ങള്‍ക്കും 9947113002 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."