ഡമസ്കസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ഖാഇദ ഏറ്റെടുത്തു
ബെയ്റൂത്ത്: ഡമസ്കസില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം സിറിയയിലെ അല്‍ഖാഇദ വിഭാഗമായ ഹയാത് തഹ്രീര്‍ അല്‍ശാം ഏറ്റെടുത്തു. ഇറാന് തീര്‍ഥാടകരേയും സര്‍ക്കാര്‍ സൈന്യത്തേയും ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് അല്‍ശാം വക്താക്കള്‍ പറഞ്ഞു. ബശ്ശാര്‍ സര്‍ക്കാറിനെ പിന്താങ്ങുന്ന ഇറാനുള്ള മുന്നറിയിപ്പാണിതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാഖില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. രണ്ട് ചാവേര്‍ സ്ഫോടനങ്ങളാണ് ഉണ്ടായത്.
അതേസമയം, ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. കൊല്ലപ്പെട്ടവരില്‍ 43 ഇറാഖി തീര്‍ഥാടകരും 20 സിറിയന്‍ സുരക്ഷാസൈനികരും ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമേ 11 സാധാരണക്കാരും കൊല്ലപ്പെട്ടു. ഷിയാ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു തീര്‍ഥാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."