കൊച്ചിയില്‍ പെണ്‍കുട്ടിയുടെ ദുരൂഹമരണം: ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കൊച്ചി കായലില്‍ മിഷേല്‍ ഷാജിയെന്ന (18) വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സഭനിര്‍ത്തി വെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. അനൂപ് ജേക്കബ് ആണ് നോട്ടിസ് നല്‍കിയത്.
കേസന്വേഷിക്കുന്നതില്‍ പൊലിസ് നിഷ്‌ക്രിയരെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. മിഷേലിനെ കാണാതായ ദിവസം മാതാ പിതാക്കളുടെ പരാതി പൊലിസ് സ്വീകരിച്ചില്ല. കലൂര്‍ പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലും കണ്ടെത്താന്‍ പൊലിസ് തയ്യാറായില്ല. കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പൊലിസുകാര്‍ക്കെതിരെ നടപടി വേണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.
മിഷേലിന്റെ കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊലിസിന്റെ ഭാഗത്തു നിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ആറാം തിയ്യതിയാണ് പരാതി ലഭിച്ചെന്നാണ് പൊലിസ് പറയുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഷേല്‍ ഷാജി വര്‍ഗീസ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല.
എറണാകുളം കച്ചേരിപ്പടിയില്‍ താമസിച്ചിരുന്ന മിഷേലിനെ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയതിന് ശേഷം കാണാതാവുകയായിരുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുമായി രണ്ട് യുവാക്കളും ക്യാമറയില്‍ ദൃശ്യങ്ങളില്‍ പെട്ടിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതായി കാണാമെന്നും ബന്ധുക്കള്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."