വന്യമൃഗശല്യം കുത്തിയിരുപ്പ് സമരം നടത്തി
മാനന്തവാടി: വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫിസിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തി.
വന്യമൃഗശല്യത്തിന് പരിഹാരം കാണുക, റെയില്‍ ഫെന്‍സിങ്ങ് പദ്ധതി ഉടന്‍ തുടങ്ങുക, കര്‍ഷര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഡി.ഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. എന്നാല്‍ ഡി.എഫ്.ഒ ഓഫിസിന്റെ ഗെയിറ്റിന് മുന്നില്‍ വച്ച് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞത് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തിനും തള്ളിനും കാരണമായി.
തുടര്‍ന്ന് ബലമായി അകത്ത് കടന്ന പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. സമരം ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു മാസത്തിനകം റെയില്‍ ഫെന്‍സിങ് പ്രവര്‍ത്തികള്‍ ആരംഭിക്കാമെന്നും വന്യമൃഗശല്ല്യത്തിന് നല്കുന്ന നഷ്ടപരിഹാര തുക വര്ധിപ്പിപിക്കുന്ന കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനാമെന്നുമുള്ള ഉറപ്പിന്മേല് സമരം അവസാനിപ്പിപിക്കുകയായിരുന്നു. പി.ജി വിജയന്, കെ.എം വര്‍ക്കി, എന്‍.എം ആന്റണി, പി.വി സഹദേവന്, സി.കെ ശങ്കരന്, സണ്ണി ജോര്‍ജ്ജ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."