ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും
പനാജി: പ്രതിരോധ മന്ത്രി പദം രാജി വെച്ച മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് നാളെ വൈകിട്ട് തന്നെ ചടങ്ങ് നടത്താന്‍ തീരുമാനമുണ്ടായത്. മറ്റ് ചെറുപാര്‍ട്ടികളെ സ്വാധീനിച്ചാണ് ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്. നിലവില്‍ 13 സീറ്റുകളുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് എട്ടു പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
വോട്ട് ശതമാനത്തില്‍ മുന്നിലാണെന്നത് ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെതന്നെ സര്‍ക്കാറുണ്ടാക്കുമെന്നും ആവശ്യമായ പിന്തുണയുണ്ടെന്നും പരീകര്‍ അവകാശപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് 7.45ഓടെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഒപ്പമെത്തി ഗവര്‍ണറെ കണ്ട് പരീകര്‍ അവകാശമുന്നയിക്കുകയും ചെയ്തു. 40 സീറ്റുകളുള്ള ഗോവയില്‍ പാര്‍ട്ടിയുടെ 13 എം.എല്‍.എമാരടക്കം 22 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെട്ടത്.
പരീകര്‍ മുഖ്യമന്ത്രിയാകണമെന്ന പാര്‍ട്ടി എം.എല്‍.എമാരുടെയും മറ്റ് പാര്‍ട്ടികളുടെയും താല്പര്യം പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷനെയും താന്‍ അറിയിക്കുകയായിരുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
17 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാണിത്. ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷമായ 21 തികക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സ്വതന്ത്രരടക്കം പ്രാദേശിക പാര്‍ട്ടികളുടെ നാല് അംഗങ്ങളെ കൂടി ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ജി.എഫ്.പിയിലും പാര്‍ട്ടി പിന്തുണയില്‍ ജയിച്ച സ്വതന്ത്രനിലുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."