HOME
DETAILS
MAL
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിസേനകള്‍ സംയുക്തമായി ഹോളി ആഘോഷിച്ചു
backup
March 13 2017 | 06:03 AM
അഗര്‍ത്തല: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി സേനകള്‍ സംയുക്തമായി ഹോളി ആഘോഷിച്ചു. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും, ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശും സംയുക്തമായാണ് അഖ്യുറ ചെക്‌പോസ്റ്റിന് സമീപം ഹോളി ആഘോഷിച്ചത്. ത്രിപുരയിലും മധുരം കൈമാറി ഇവര്‍ ഹോളി വര്‍ണാഭമാക്കി.
ബംഗ്ലാദേശ്- ഇന്ത്യ അതിര്‍ത്തി സേനകള്‍ എല്ലാ വര്‍ഷവും സംയുക്തമായാണ് ഓരോ വിശേഷ ദിവസങ്ങളും ആഘോഷിക്കുന്നത്. ഇത് സേനകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ബിഎസ്എഫ് കമാണ്ടര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."