പുഴകള്‍ക്ക് പുതുജീവന്‍ ഒരു ദിനം, നാലു മണിക്കൂറില്‍ 60 കിലോമീറ്റര്‍ ദൂരം പുഴകള്‍ ശുചീകരിക്കും
കല്‍പ്പറ്റ: നിയോജക മണ്ഡലത്തിലെ പ്രധാന ജലസ്രോതസുകളായ വെണ്ണിയോട് പുഴ, മുട്ടില്‍ പുഴ, ചെറുപുഴ എന്നിവ ശുചീകരിക്കുന്നു. ഈമാസം 21 ന് രാവിലെ എട്ടു മുതല്‍ 12 വരെയാണ് പച്ചപ്പ് - ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ശുചീകരണ യജ്ഞം.
ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ലക്കിടി മുതല്‍ വെണ്ണിയോട് പുഴ 24 കിലോമീറ്ററും ചെറുപുഴ എളമ്പലേരി മുതല്‍ വിളമ്പുകണ്ടം വരെ 20 കി. മീറ്ററും മുട്ടില്‍ പുഴ നെടുമ്പാല മുതല്‍ വരദൂര്‍, കൂടോത്തുംമല വരെ 16 കീ. മീറ്ററുമാണ് ശുചീകരിക്കുന്നത്. പുഴ ശുചീകരിക്കേണ്ട 250 മീറ്റര്‍ വീതം ഓരോ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് കണ്ടെത്തണം. ആവശ്യമായ പണി ആയുധങ്ങളും പ്രാദേശികമായി കണ്ടെത്തണം.
ശുചീകണത്തിനു ശേഷം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരിത കര്‍മസേനയെ എല്‍പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
മെയ് 18നകം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച് പുഴയോരം സംരക്ഷിക്കാനുള്ള നടപടികളെടുക്കും. ഇതിനായി ഓട, മുള തുടങ്ങിയവ വച്ചുപിടിപ്പിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."