കോഴി വില കുതിച്ചു കയറുന്നു
മാനന്തവാടി: രാജ്യത്ത് ജി.എസ.്ടി നിലവില്‍ വന്ന ശേഷം സംസ്ഥാനത്ത് വിലകുറവ് വരുത്തി വില്‍പ്പന നടന്നിരുന്ന കോഴിവിലയില്‍ വീണ്ടും വര്‍ധനവ്.
കോഴിയിറച്ചി കിലോക്ക് 100 രൂപ വരെ വിലയില്‍ വില്‍പ്പന നടത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞദിവസം നേരെ ഇരട്ടിയായി 200 രൂപയിലെത്തി. ജി.എസ.്ടി നിലവില്‍ വന്നതോടെ 158 രൂപയില്‍ കൂടുതല്‍ വില കോഴിയിറച്ചിക്ക് ഈടാക്കരുതെന്ന് ധന മന്ത്രി കര്‍ശന നിര്‍ദേശം നല്‍കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും എത്തിച്ച് ചെറുകിട കോഴിഫാമുകള്‍ നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ഇതോടെ രംഗത്ത് പിടിച്ചു നില്‍ക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇതോടൊപ്പം തമിഴ്നാട്ടിലെ വന്‍കിട കോഴിഫാമുകള്‍ നാള്‍ക്കുനാള്‍ വിലകുറക്കുന്നത് കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലുമാക്കി. ഇതോടെ നേരത്തെയുണ്ടായിരുന്ന കോഴിഫാമുകളെല്ലാം അടച്ചുപൂട്ടി.
തുടര്‍ന്നാണ് തമിഴ്നാട് ലോബി കോഴി വില വര്‍ധിപ്പിച്ചു തുടങ്ങിയത്. വിവാഹ സീസണ് കൂടിയായതോടെ കോഴിക്കുള്ള ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് ലോബി വന്‍ വില ചുമത്തി ലാഭം കൊയ്യുന്നത്.
വരും ദിവസങ്ങളിലും കോഴി വില മുന്നോട്ട് തന്നെയായിരിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."