ജിദ്ദയില്‍ ബിസിനസ് പ്രമുഖനെ കൊലപ്പെടുത്തി 11 മില്യണ്‍ റിയാല്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
റിയാദ്: സഊദി വാണിജ്യ നഗരമായ ജിദ്ദയില്‍ ബിസിനസ് കോടീശ്വരനെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാളെ സഊദി പൊലിസ് അറസ്റ്റു ചെയ്തു. കൊലക്ക് ശേഷം ബാങ്കില്‍ നിന്നും 11 മില്യണ്‍ റിയാലാണ് കവര്‍ന്നത്. അറസ്റ്റിലായ യെമന്‍ വംശജനെ ചോദ്യം ചെയ്തുവരികയാണ്.
ജിദ്ദ അബ്ഹൂറിലെ വസതിയിലാണ് വ്യവസായിയായ 57കാരന്‍ കൊല്ലപ്പെട്ടത്. കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ച് വലിയ ബാഗിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ ഡ്രൈവറാണ് പൊലിസില്‍ വിവരമറിയിച്ചത്. കഴുത്തു ഞെരിച്ചതിന്റെ അടയാളം പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പത്തു ദിവസം മുന്‍പ് അറബ് വംശജയായ രണ്ടാം ഭാര്യ സ്വന്തം നാട്ടിലേക്ക് പോയതിന് ശേഷം ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു.കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മക്കാ പ്രവിശ്യാ പൊലിസ് വക്താവ് ഇതുസംബന്ധിച്ച് പത്രപ്രസ്താവന ഇറക്കുമെന്നും സുരക്ഷാവിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."