കേളകം പൊലിസ് സ്റ്റേഷനില്‍ ക്യാമറ സ്ഥാപിക്കല്‍: കൂടിയാലോചനായോഗം നടത്തി
കൊട്ടിയൂര്‍: കേളകം പൊലിസ് സ്റ്റേഷന് പരിധിയില്‍ സി.സി.ടി.വി ക്യാമറ വെക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലോചന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും കമ്മിറ്റി കണ്‍വീനറുമായ പൗലോസ് കൊല്ലുവേലില്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മാത്യു പറമ്പന്‍ ,ഉഷ അശോകന്,വ്യാപാരി നേതാക്കളായ പി എ ദേവസ്യ,ലിജോ പി ജോസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ,പഞ്ചായത്തംഗങ്ങളായ എം വി ചാക്കോ,ബിന്ദുവാഹാനി,ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍,ജോസ് തടത്തില്‍ വിവിധ രാഷ്ട്രീയ വ്യാപാര സാംസ്കാരിക സംഘടന പ്രതിനിധികളായ പി തങ്കപ്പന് ,കെ. രാധാകൃഷ്ണന്, ഷാജി തോമസ്, കെ. സുനില്‍കുമാര്‍, കെ.വി അപ്പു, ജില്‍സ് എം. മേക്കല്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."