മണിപ്പൂരില്‍ അനിശ്ചിതത്വം തുടരുന്നു; സര്‍ക്കാരുണ്ടാക്കാന്‍ ആരേയും ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവന്
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്ത രാജ്ഭവന് തള്ളി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മണിപ്പൂര്‍ മുഖ്യമന്ത്രി ഒകാറം ഇബോബി സിങിനോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടു.
നേരത്തെ മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇബോബി സിങിനെ ഗവര്‍ണര്‍ ക്ഷണിച്ചതായി വാര്‍ത്ത വന്നിരുന്നു. 18 ന് മുന്‍്പ് ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കാട്ടി ബിജെപി ഗവര്‍ണറെ കണ്ടു. എന്‍പിപിയുടെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി സംഘത്തോടൊപ്പമെത്തിയ എന്‍പിപി പ്രതിനിധികള്‍ തങ്ങളുടെ പിന്തുണ ബിജെപിക്കാണെന്ന് അറിയിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."