കാടറിവ് യാത്രയോടെ കിനാക്കൂട്ടം സമാപിച്ചു
വളപട്ടണം: വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്നു വന്ന കുട്ടികളുടെ അവധിക്കാല പരിപാടിയായ കിനാക്കൂട്ടത്തിന് സമാപനമായി. ആറളം വന്യ ജീവി സങ്കേതത്തിലേക്ക് നടത്തിയ കാടറിവ് യാത്രയോടെയാണ് പതിമൂന്ന് ദിവസങ്ങളായി നടന്നു വന്ന കിനാക്കൂട്ടം സമാപിച്ചത്.
ആറളം വന്യ ജീവി സങ്കേതത്തില്‍ നടന്ന കാടറിവ് യാത്ര ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വളപട്ടണം പുഴയുടെ പോഷകനദിയായ ആറള കത്തെ ചീങ്കണ്ണിപ്പുഴ പോലെ, വളപട്ടണം പുഴയേയും തെളിമയുള്ള താക്കി സംരക്ഷിക്കാന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാ ദേവി അധ്യക്ഷയായി. ഫോറസ്റ്റ് വാച്ചര്‍ സുശാന്ത് മടപ്പുരക്കല്‍ ക്ലാസ്സെടുത്തു. ലൈബ്രറി ബാലവേദി ജോയന്റ് കണ്‍വീനര്‍ ടി. അപര്‍ണ, വൈസ് പ്രസിഡന്റ് പി.പി നദ മറിയം തുടങ്ങിയവര്‍ സംസാരിച്ചു.
വളപട്ടണം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.പി ഷമീമ , അംഗങ്ങളായ സി.ഹനീഫ , എ.ടി സമീറ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."