HOME
DETAILS
MAL
മൂന്നാറിലെ അനധികൃത കെട്ടിടങ്ങളെല്ലാം പൊളിക്കണമെന്ന് നിയമസഭാ ഉപസമിതി
backup
March 13 2017 | 10:03 AM
തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് നിയമസഭാ ഉപസമിതി. വ്യവസ്ഥങ്ങള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണം. അനുവദനീയമല്ലാത്ത ഉയരമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണം നിര്‍ത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി പ്രത്യേക പരിസ്ഥിതി വികസന അതോറിറ്റി ആറ് മാസത്തിനകം രൂപീകരിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തു. മുല്ലക്കര രത്‌നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷന്‍. മൂന്നാറിന് ബാധകമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശ രേഖയുണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."