തുരുത്തി സമരം പതിനൊന്നാം ദിവസത്തിലേക്ക്
പാപ്പിനിശ്ശേരി: തുരുത്തി പട്ടികജാതി കോളനിയിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ദേശീയപാത അലൈന്‍മെന്റിനെതിരേ നടക്കുന്ന കുടില്‍കെട്ടി സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. ഏപ്രില്‍ 27നാണ് കോളനിയിലെ പട്ടികജാതി കുടുംബങ്ങള്‍ സമരം തുടങ്ങിയത്.
പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ പാപ്പിനിശേരി തുരുത്തി നിവാസികളുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരി പഞ്ചായത്താഫിസിലേക്ക് മാര്‍ച്ച് നടത്തും. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി തുരുത്തിയില്‍ ഇരുപത്തഞ്ചോളം പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കി കൊണ്ടുള്ള ഈ അലൈന്മെന്റ് തീര്‍ത്തും കാടത്തമാണെന്നും സമരം കേരള ദലിത് സമൂഹം ഏറ്റെടുക്കണമെന്നും പട്ടികജാതി സമിതി സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു. തുരുത്തിയില്‍ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യങ്കാളി സിനിമ സംവിധായകന് സൂര്യദേവ, ദളിത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പ്രകാശന് പറമ്പന്‍, കെ. ശിവദാസന്‍, ടി. ഗിരിധരന്, രാജീവന് എളയാവൂര്, പ്രഭാകരന് നാറാത്ത്, മധു മാടന് എന്നിവര്‍ ഇന്നലെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."