കുടുംബ വിസ ലെവിക്ക് പകരം ഇഖാമ ഫീസ്; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജവാസാത്ത് വിഭാഗം
ജിദ്ദ: ജൂലൈ മുതല്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ള ആശ്രിത ലെവി പിന്‍വലിച്ച് പകരം ഇഖാമക്ക് രണ്ടു ശതമാനം ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും ജവാസാത്ത് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സഊദിയിലെ ഒരു പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിലായിരുന്നു ആദ്യ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.
കുടുംബ വിസയില്‍ സഊദിയില്‍ എത്തുന്നവരില്‍ നിന്നും ചുമത്തുന്ന ഫീസ് ഇരട്ടിയാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചു. പകരം വിദേശത്ത് താമസിക്കാനുള്ള ഇഖാമയുടെ രണ്ട് ശതമാനം അധികമായി അടയ്ക്കാനും തീരുമാനമായി എന്നായിരുന്നു വാര്‍ത്ത. പിന്നീട് ഇതിന്റെ കോപ്പി വ്യാപകമായി പ്രചരിക്കുകയായിരുന്നു. മലയാളികളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നല്കി.
അതേ സമയം ആശ്രിത ലെവിയുടെ കാര്യത്തില്‍ ഒരു വ്യക്തത ഇനിയും ഉണ്ടായിട്ടില്ലെന്നും. ലെവി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഏത് രീതിയിലായിരിക്കും ഈടാക്കുകയെന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."