കുടകില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് കൊഴുപ്പേകി കണ്ണൂരിലെ നേതാക്കള്‍
സിദ്ധാപുരം: കുടക് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ സി.എന്‍ അറുണ്‍ മാച്ചയ്യക്കും കെ.പി ചന്ദ്രകലക്കും വോട്ടുതേടി കണ്ണൂര്‍ ജില്ലാ നേതാക്കള്‍ കുടകില്‍. 15 വര്‍ഷമായി ബി.ജെ.പിയുടെ കൈപിടിയില്‍ ഒതുക്കിയ കുടകിലെ ഇരുമണ്ഡലങ്ങളും തിരിച്ചുപിടിക്കാനുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് പൊതുയോഗങ്ങളും കുടുംബ സദസുകളും നടത്തിവരികയാണ്. ബി.ജെ.പി വ്യക്തിഹത്യ ചെയ്തു വോട്ട് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങള്‍ പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. കണ്ണൂര്‍ ജില്ലാ മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്, ഡി.ഡി.സി സെക്രട്ടറി പ്രതീപന് പത്തിക്കാല, കെ.എസ്.യു നേതാവ് അബ്ദുറഷീദ്, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, വയനാട് ഡി.സി.സി മുന്‍ പ്രസിഡന്റ് അശ്രഫ്, അബ്ദുസലാം വീരാജ്പേട്ട, കെ. ഉസ്മാന് ഹാജി സിദ്ധാപുരം, അഡ്വ. വെങ്കടേഷ്, എന്‍.സി അരുണ്‍ മാച്ചയ്യ എന്നിവര്‍ വീരാജ്പേട്ട, ഗോണിക്കൊപ്പ, പോലിപേട്ട, സിദ്ധാപുരം, നെല്യാഹുദിക്കേരി എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."