സോഷ്യല്‍ മീഡയയില്‍ തന്റെ പേരിലും വ്യാജ അക്കൗണ്ടുണ്ടെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി
മനാമ: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരിലും വ്യാജ അക്കൗണ്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അധികൃതരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ ട്വിറ്ററിലാണ് തന്റെ പേരും ചിത്രവും വച്ച് വ്യാജ അക്കൗണ്ടുള്ളതെന്നും ഇതില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം അറിയിച്ചത്.
31,881 ഫോളോവര്‍മാരുള്ള തന്റെ യഥാര്‍ത്ഥ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബഹ്റൈനും ഇതര രാഷ്ട്രങ്ങള്‍ തമ്മിലുള്ള സുപ്രധാന രാഷ്ട്രീയവികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അടിയന്തര പ്രധാന്യമുള്ള അറിയിപ്പുകള് ജനങ്ങളെ അറിയിക്കാനുമാണ് അദ്ദേഹം ഈ അക്കൗണ്ട് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേരളം സന്ദര്‍ശിച്ചപ്പോഴുണ്ടായ തന്റെ അനുഭവങ്ങളും അദ്ദേഹം ഇതിലൂടെ പങ്കുവെച്ചിരുന്നു.
ബഹ്റൈനില്‍ 21 വര്‍ഷമായി തന്റെ വീട്ടില്‍ പരിചാരികയായ കൊല്ലം സ്വദേശിനി ലൈലയുടെ വീട് സന്ദര്‍ശിച്ച അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ (https://www.instagram.com/p/BOjO4cmDfWw/) ഷെയര്‍ ചെയ്തത് വാര്‍ത്തയായിരുന്നു. ടിറ്റ്വര്‍ ഐഡി https://twitter.com/khalidalkhalifa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."