കോട്ടക്കുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങി
കണ്ണൂര്‍: കോട്ടക്കുന്നിലെ ദേശീയപാത അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കുടില്‍കെട്ടി സമരം തുടങ്ങി. കടവന്‍ സീനത്ത്, കുറ്റിച്ചി ഹൈമ എന്നിവര്‍ സമര പ്രഖ്യാപനം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേവദാസ് തളാപ്പ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എ ഹംസ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.കെ ജയരാജന്‍ സംസാരിച്ചു. എന്‍.എം കോയ രചിച്ച സമരഗാനം കെ.കെ നാജിയ ആലപിച്ചു. കോട്ടക്കുന്നിലെ മുന്‍ നിശ്ചയിച്ച അലെന്‍മെന്റ് മാറ്റിയത് തികച്ചും സുതാര്യമല്ലാത്ത കാരണങ്ങളാലെന്ന് സമര നേതാക്കള്‍ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സേവാസംഘടനാ പ്രതിനിധികള്‍ സമരപ്പന്തലില്‍ സംവദിക്കും. പ്രശസ്ത മോണോലോഗ് അവതാരക റാനിയാ ഇംതിയാസിന്റെ മോണോലോഗ് അവതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."