പരിയാരം സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 12ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന അവകാശവാദം പൊള്ളയും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് പരിയാരം പ്രക്ഷോഭ സമിതി യോഗം അഭിപ്രായപ്പെട്ടു. പൂര്‍ണമായും കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയില്‍ ആശുപത്രി ഏറ്റെടുക്കണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. ഏറ്റെടുക്കല്‍ നാടകത്തിലൂടെ സ്വകാര്യവ്യക്തികള്‍ ഉള്‍പ്പെടുന്ന സമിതിക്ക് സ്വാശ്രയരീതിയില്‍ മെഡിക്കല്‍ കോളജ് നടത്താനുളള അനുവാദം നല്‍കുകയാണ് ചെയ്തത്. ഇത് എല്‍.ഡി.എഫിന്റെ വാഗ്ദാന ലംഘനമാണ്.
ഈ ജനവഞ്ചന തുറന്നുകാണിക്കുന്നതിനും മെഡിക്കല്‍ കോളജ് പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം തുടങ്ങുന്നതിന്റെ ഭാഗമായി 12ന് ഉച്ചയ്ക്ക് 2.30ന് കണ്ണൂര്‍ യോഗശാല ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. തുടര്‍ന്ന് ജില്ലയില്‍ നിരവധി പൊതുയോഗങ്ങളും ലഘുലേഖ വിതരണവും മെഡിക്കല്‍ കോളജിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി.
അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, കെ. ചന്ദ്രബാബു, പ്രേമന്‍ പാതിരിയാട്, എടക്കാട് പ്രേമരാജന്‍, മേരി അബ്രഹാം, കെ.വി മനോഹരന്‍, അഡ്വ. രാജീവന്‍ കപ്പച്ചേരി, വി.പി യഹിയ, രാഘവന്‍ കാവുമ്പായി, എ. ഭരതന്‍, പി.എസ് ശ്രീനിവാസന്‍, ജെയ്‌സന്‍ ഡൊമിനിക്, കെ.പി ചന്ദ്രാംഗദന്‍, ടി. മാധവന്‍, പി. ഷറഫുദ്ദീന്‍, മായന്‍ വേങ്ങാട്, ഷുഹൈബ് മുഹമ്മദ് കെ.കെ, രാജേഷ് വാര്യര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."