കര്‍ഷകര്‍ കൃത്യമായ രേഖകള്‍ നല്‍കണം
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നായ കന്നുകാലികളിലെ കൃത്രിമ ബീജസങ്കലനം അഥവാ ആര്‍ട്ടിഫിഷല്‍ ഇന്‍സെമിനേഷന്റെ കൃത്യമായ മോണിറ്ററിങ് സാധ്യമാകുന്ന തരത്തില്‍ മൃഗസംരക്ഷണ വകുപ്പ് സോഫ്റ്റ്‌വേര്‍ തയ്യാറായി. കര്‍ഷകര്‍ ഉരുക്കളെ കൃത്രിമ ബീജസങ്കലനത്തിനായി കൊണ്ടുവരുമ്പോള്‍ ഉടമയുടെ പേരും മേല്‍വിലാസവും ആധാര്‍കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ കൂടാതെ ഉരുവിന്റെ ഇയര്‍ടാഗ് നമ്പറും നല്‍കണം. ഈ രേഖകള്‍ ഹാജരാക്കാത്ത പക്ഷം ഉരുക്കള്‍ക്ക് കൃത്രിമ ബീജ സങ്കലന സൗകര്യം ലഭിക്കില്ല.
ഓണ്‍ലൈന്‍ എന്‍ട്രിക്കുളള പരിശീലനം ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിലൂടെ യഥാര്‍ഥ കര്‍ഷകരുടെ പൂര്‍ണവിവരങ്ങളടങ്ങിയ ഒരു ഡാറ്റാബേസ് ഉണ്ടാക്കുവാനും ജില്ലയിലെ കന്നുകാലികളുടെ എണ്ണം, ഉത്പാദനം എന്നിവ കൃത്യമായി കണക്കാക്കുവാനും സാധിക്കും.
വരും വര്‍ഷങ്ങളില്‍ എല്ലാ പ്‌ളാന്‍ പദ്ധതികള്‍ക്കും ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത ഡാറ്റാബേസിലുള്ള കര്‍ഷകരെ മാത്രമേ പരിഗണിക്കൂ. അതിനാല്‍ പദ്ധതിയുമായി മൃഗസംരക്ഷണ കര്‍ഷകര്‍ സഹകരിച്ച് കൃത്രിമ ബീജസങ്കലന സമയത്ത് വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് സെമന്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും മൃഗസംരക്ഷണ വകുപ്പ് ഒരു സെമന്‍ഡോസിന്റെ വിലയായി 55 രൂപ വീതം കെ.എല്‍.ഡി.ബോര്‍ഡിന് നല്‍കുന്നുണ്ട്. സെമന്റെ ദുരുപയോഗം തടയുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍ലൈന്‍ എന്‍ട്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."