HOME
DETAILS
MAL
വെള്ളം മാത്രമല്ല കല്ലും മണ്ണും തമിഴ്നാട്ടിലേക്ക് കടത്തുന്നു
backup
March 13 2017 | 18:03 PM
മീനാക്ഷിപുരം: അനധികൃത ഖനനകേന്ദ്രങ്ങളില്നിന്ന് കല്ലും മണ്ണു തമിഴ്നാട്ടിലേക്ക് കടത്തുന്നത് വ്യാപകമാകുന്നു. മീനാക്ഷിപുരം, മുതലമട, പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, വടകരപതി, എരുതേമ്പതി എന്നീ പഞ്ചായത്തുകളില്‍നിന്നാണ് മണ്ണും മണലും കരിങ്കല്ലുകളുമെല്ലാം വ്യാപകമായി തമിഴ്നാട്ടിലേക്ക് കടത്തുന്നത്. ജിയോളജി, റവന്യു, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാട്ടിലേക്ക് ഖനനഉല്പന്നങ്ങള് കടക്കുന്നത് അറിയാമെങ്കിലും ഇത്തരം വാഹനങ്ങള്‍ക്കെതിരേ ആരും നടപടിയെടുക്കാറില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. പൊലിസില്‍ പരാതി നല്കുമ്പോള് പരിശോധനക്ക് എത്താറുണ്ടെങ്കിലും അനധികൃത ഖനനകേന്ദ്രങ്ങളില്നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന വാഹനങ്ങളെ പരിശോധിക്കുകയല്ലാതെ പിടികൂടാറില്ലെന്ന പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."