HOME
DETAILS
MAL
റേഷന്‍ കാര്‍ഡില്‍ വീട്ടമ്മയെ ജഡ്ജിയാക്കി
backup
May 07 2018 | 08:05 AM
കാസര്‍കോട്: വീട്ടമ്മയെ ജഡ്ജിയാക്കി സപ്ലൈക്കോ വകുപ്പ്. കുമ്പള ബദ്രിയ നഗറിലെ അബ്ബാസ് പുതുക്കിയ റേഷന്‍ കാര്‍ഡിലാണ് ഭാര്യയുടെ തൊഴിലിന് നേരെ ജഡ്ജിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
കുമ്പള ജുമാമസ്ജിദിനടുത്ത് ഹോട്ടല്‍ വ്യാപാരം നടത്തുന്ന അബ്ബാസിന് ഒരു വര്‍ഷം മുന്‍പ് അനുവദിച്ച ബി.പി.എല്‍ റേഷന്‍ കാര്‍ഡിലാണ് അബദ്ധം പ്രിന്റ് ചെയ്തത്. ഇത് തിരുത്തുന്നതിനായി ജില്ലാ കലക്ടര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്നിവര്‍ക്ക് അബ്ബാസ് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത് തനിക്ക് കടുത്ത മനോവിഷമമുണ്ടാക്കുകയാണെന്നും എത്രയും വേഗം തിരുത്താനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും അബ്ബാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."