സമര്‍ഖന്ത് കള്‍ച്ചറല്‍ സെന്റര്‍ കാലഘട്ടത്തിന്റെ അനിവാര്യത: ചെറുവാളൂര്‍ ഉസ്താദ്
ദുബൈ: സമര്‍ഖന്ത് കള്‍ച്ചറല്‍ സെന്റര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ചെറുവാളൂര്‍ ഉസ്താദ്. ഹൃസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയില്‍ എത്തിയ പ്രമുഖ സൂഫി വര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഉസ്താദിനു ദുബൈ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉസ്താദിനുള്ള ഉപഹാരം ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് അബ്ദുല്‍ സലാം ബാഖവി നല്‍കി. യോഗത്തില്‍ യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉസ്താദ് ഹുസൈന്‍ ദാരിമി അധ്യക്ഷനായി. ദുബൈ കെ.എം.സി.സി തൃശൂര്‍ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് യോഗം ഉദ്ഘാടനം ചെയ്തു.
ആത്മീയ സദസ്സായ മജ്‌ലിസ് നൂറിന് ഉസ്താദ് ഹുസൈന്‍ ദാരിമി, ഖമറുദ്ധീന്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. ഭക്തി നിര്‍ഭരമായ പ്രാര്‍ഥനക്കു ചെറുവാളൂര്‍ ഉസ്താദ് നേതൃത്വം നല്‍കി.
സമര്‍ഖന്‍ത് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണ ഫണ്ട് സമാഹരണം നടത്തി. ദുബൈ എസ്.കെ.എസ്.എസ്.എഫ് മുഖ പത്രമായ ഗള്‍ഫ് സത്യധാര കാംപെയിന്‍ എം ഐ സി പ്രസിഡന്റ് മുസ്ത്വഫ വരിക്കാരനായി ചേര്‍ന്നു ഉദ്ഘാനം ചെയ്തു.
ഉസ്താദ് അബ്ദുല്‍ ജലീല്‍ ദാരിമി, യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല കോര്‍ഡിനേഷന്‍ പ്രസിഡണ്ട് അബു ത്വാഹിര്‍ തങ്ങള്‍, ദുബൈ കെ.എം.സി.സി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാനവാസ്, ദുബൈ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഭിലാഷ് ഖാദര്‍, ഉബൈദ് ചേറ്റുവ സംസാരിച്ചു.
സമര്‍ഖന്‍ത് കള്‍ച്ചറല്‍ സെന്ററിന് വേണ്ടി ദുബൈ കമ്മിറ്റി രൂപീകരിചു. ഭാരവാഹികള്‍: രക്ഷാധികാരികള്‍ ഡോ. മുഹമ്മദ് ഖാസിം, ജബ്ബാര്‍ ഹാജി (ചാമക്കാല), ഹസ്സന്‍ ഹാജി (ഫ്‌ലോറ ഗ്രൂപ്പ്), ശംസുദ്ധീന്‍ (ഫൈന്‍ ടൂര്‍സ്), ഗഫൂര്‍ (ഫൈന്‍ ടൂര്‍സ്), മുസ്ത്വഫ ഹാജി കൈപ്പമംഗലം (എം.ഐ .സി പ്രസിഡണ്ട്), ഉസ്താദ് അബ്ദുല്‍ സലാം ബാഖവി (ചെയര്‍മാന്‍), വൈസ് ചെയര്‍മാന്‍ മുസ്ത്വഫ ആര്‍.വി, അഷ്‌റഫ് കൊടുങ്ങലൂര്‍, ശംസു കിഴൂര്‍, മുഹമ്മദ് വെട്ടുകാട്, ഷാനവാസ് കടലായി, ഉബൈദ് ചേറ്റുവ (വര്‍ക്കിംഗ് ചെയര്‍മാന്‍) ജമാല്‍ മനയത്ത് (കോഡിനേറ്റര്‍) ഉസ്താദ് ഹുസൈന്‍ ദാരിമി (ജനറല്‍ കണ്‍വീനര്‍) കണ്‍വീനര്‍മാര്‍ അബ്ദുല്‍ ജലീല്‍ ദാരിമി, അബു ത്വാഹിര്‍ തങ്ങള്‍, ഖമറുദ്ധീന്‍ മൗലവി, സുധിര്‍ കൈപ്പമംഗലം, സവാദ് പുത്തന്‍ചിറ, അബ്ദുല്‍ ശുക്കൂര്‍ ഹാജി, അഭിലാഷ് കൊടുങ്ങലൂര്‍, അഷ്‌റഫ് കിള്ളിമംഗലം, ഷാജഹാന്‍ ഫൈസി, ഷാജി കൈപ്പമംഗലം, അനസ് വെള്ളാങ്ങലൂര്‍ (ട്രഷറര്‍). വൈസ് പ്രസിഡണ്ട് ഷാജഹാന്‍ ഫൈസി സ്വാഗതവും ട്രഷറര്‍ അനസ് വെള്ളാങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."