HOME
DETAILS

വായു ശുദ്ധീകരിക്കാന്‍ ഞങ്ങളും...

  
backup
June 23 2016 | 06:06 AM

air-purifying-plants

വിവിധ തരത്തിലുള്ള വിഷമയപദാര്‍ഥങ്ങളാല്‍ മലീമസമാണ് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം. ഓരോ വീടിനുള്‍വശത്തും വളരെയധികം വിഷലിപ്തവായു അടങ്ങിയുട്ടുണ്ട്.
വീട്ടുപകരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന പശകളിലെ ഒരു പ്രമുഖ ഘടകമായ ഫോര്‍മാല്‍ഡിഹൈഡ് എന്ന ഓര്‍ഗാനിക് സംയുക്തം മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന പദാര്‍ഥമാണ്്. ഉയര്‍ന്ന അളവില്‍ ഇതിന്റെ സാന്നിധ്യം സ്ഥിരമായി അനുഭവിച്ചാല്‍ കാന്‍സര്‍, ആസ്ത്മ, അലര്‍ജി എന്നിവയ്ക്കു കാരണമാകും.ഗ്യാസ് സ്റ്റൗ, കാര്‍പറ്റ്, ഫ്‌ളോറിംഗ്, ഫര്‍ണിച്ചറുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ എല്ലാം നിര്‍മാണത്തിന് ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ വീടിനുള്ളില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.


1989ല്‍ നാസയിലെ ശാസ്ത്രകാരന്മാര്‍ ചില ഗൃഹാലങ്കാര സസ്യങ്ങള്‍ക്ക് ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയെക്കുറിച്ചു വിശദമായി മനസിലാക്കാം.

1. ബോസ്റ്റണ്‍ ഫേണ്‍

മറ്റേതൊരു ചെടിയേക്കാളും, ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുള്ളത് ബോസ്റ്റണ്‍ ഫോണിനാണ്. വീടിനുള്ളിലെ വായുവിനെ മലീമസമാക്കുന്ന മറ്റു മാലിന്യങ്ങളായ ബെന്‍സീന്‍, സൈലീന്‍( വീടിനോടു ചേര്‍ന്നു ഗാരേജ് ഉണ്ടെങ്കില്‍ ഈ വാതകങ്ങള്‍ വീടിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്) എന്നിവയേയും നീക്കം ചെയ്യാന്‍ ബോസ്റ്റണ്‍ ഫേണിനു കഴിവുണ്ട്. നിങ്ങളുടെ വീടിനുള്ളിലെ ഈര്‍പ്പനിലയ്ക്കനുസൃതമായി ഇവയുടെ ഇലകളെ ദിവസവും നച്ചു കൊടുക്കണം. ബോസ്റ്റണ്‍ ഫേണിനേക്കാള്‍ ഇലയ്ക്ക് വലിപ്പം കൂടുതലുള്ള കിംബര്‍സിക്വീനും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപയോഗപ്രദമാണ്.

2. പാം മരങ്ങള്‍

കെട്ടിടങ്ങള്‍ക്കുള്ളിലെ വായു മലിനീകരണത്തെ കുറയ്ക്കുവാന്‍ വളരെയേറെ അനുയോജ്യമായ ഒന്നാണ് പാം മരങ്ങള്‍. ഇവയ്ക്ക് വലിയ ശ്രദ്ധയും പരിചരണവും ആവശ്യമില്ല എന്നത് ഇതിനെ ഗൃഹാലങ്കാരസസ്യമായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇവയില്‍തന്നെ ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഡ്വാര്‍ഫ് ഡേറ്റ് പാം ആണ്. ബാംബൂപാം, അരെക്കാപാം, ലേഡീപാം, അല്ലെങ്കില്‍ പാര്‍ലര്‍ പാം എന്നിവയും ശുദ്ധവായു നല്‍കുന്നതില്‍ മുന്നിലാണ്. പാം മരങ്ങള്‍ അധികം ചൂടില്ലാത്ത ചുറ്റുപാടിലാണ് നന്നായി വളരുന്നത്. എന്നതിനാല്‍ പാം മരങ്ങള്‍ ഗൃഹാന്തര്‍ഭാഗത്ത് വളര്‍ത്തുമ്പോള്‍ വീടിനുള്ളിലെ ഊഷ്മാവ് ക്രമീകരിച്ചു നിര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ വീടിനുള്‍വശത്ത് സുഖമായ താപനില ആയിരിക്കും.

3. റബര്‍ചെടിയും ജാനറ്റ് ക്രെയ്ഗും

റബര്‍ചെടിയും ജാനറ്റ് ക്രെയ്ഗ് എന്ന ഡ്രസീനയ്ക്കും വളരെ കുറച്ചു സൂര്യപ്രകാശം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ വളര്‍ത്തുവാന്‍ വളരെ അനുയോജ്യമായവയാണ്. കുറച്ചു സാവധാനത്തിലെ ഇവ വളരുകയുള്ളൂവെങ്കിലും കുറഞ്ഞ സൂര്യപ്രകാശത്തിന്റെ ആവശ്യമേ ഉള്ളൂ. ഓഫിസുകളുടെ ഉള്‍വശത്ത് വളര്‍ത്തുവാന്‍ ഇത് കൂടുതല്‍ നല്ലതാണ്. ഓഫിസ് ഫര്‍ണിച്ചറുകള്‍ അധികവും പാര്‍ട്ടിക്കിള്‍ ബോര്‍ഡും പശയും ഉപയോഗിച്ച് നിര്‍മിക്കുന്നതായതിനാല്‍ ഓഫിസുകള്‍ക്കുള്ളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള വൃക്ഷങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളതാണ് റബര്‍മരവും ജാനറ്റ് ക്രെയ്ഗും.


4. ഇംഗ്ലീഷ് ഐവി


വീടിനു പുറത്തു വളരുമ്പോള്‍ പടര്‍ന്നു വളര്‍ന്ന് ധാരാളം സ്ഥലം അപഹരിക്കുന്ന ഒരു ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാല്‍ വീടിനുള്ളിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ അത്യുത്തമമായ മറ്റൊരു സസ്യമാണിത്. പടര്‍ന്നു വളരുന്ന സസ്യത്തിന്റെ ഈ സ്വഭാവം മൂലം ഇതിനെ ടോപ്പിയറിയാക്കാന്‍(മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ ആകൃതിയില്‍ സസ്യങ്ങളെ വെട്ടി ഒതുക്കുന്നത്) അനുയോജ്യമാണിത്. ഇംഗ്ലീഷ് ഐവിയ്ക്ക് സൂര്യപ്രകാശം തണലും ഇടകലര്‍ന്ന സാഹചര്യമാണ് ഇതിനു വളരാന്‍ യോജിച്ചത്. അതുകൊണ്ട് വീടിനുള്‍വശത്തു വളര്‍ത്തുവാന്‍ വളരെ അനുയോജ്യമാണിത്. ബേസ്റ്റണ്‍ഫേണിനു ചെയ്യുന്നതുപോലെയുള്ള അതീവ ശ്രദ്ധയും പരിചരണവും ഒന്നും ഇതിന് ആവശ്യമില്ല.

5. പീസ് ലില്ലി

വീടിനുളളില്‍ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നവയില്‍, അകത്തുവച്ചു തന്നെ പൂവിടുന്ന ഇനമാണ് പീസ് ലില്ലി. ചിപ്പിയുടെ ആകൃതിയിലുള്ള ഇതളുകള്‍ അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ എന്നിവയെ നീക്കം ചെയ്യാന്‍ പീസ് ലില്ലിയ്ക്ക് കഴിവുണ്ട്.

വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് ഉണ്ടാക്കുന്ന ചില വോളട്ടൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ക്കെതിരേയും ഇത് നല്ലൊരുപാധിയാണ്. നേര്‍ത്ത സൂര്യപ്രകാശത്തിന്റെ സാന്നിധ്യം മാത്രമേ ഇതിനും ആവശ്യമുള്ളൂ.

6. ഗോള്‍ഡന്‍ പൊതോസ്

വായുവിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്. ഫോര്‍മാല്‍ഡിഹൈഡിനെ അകറ്റാന്‍ ഇതിന് കഴിവില്ലെങ്കിലും അതീവ ശ്രദ്ധയും പരിചരണവും ഇതിന് ആവശ്യമില്ല എന്നത് ഇതിന്റെ മേന്മയാണ്. ഗൃഹാലങ്കാര സസ്യങ്ങള്‍ വളര്‍ത്തി മുന്‍പരിചയമില്ലാത്തവര്‍ക്ക് ഈ ചെടി വളര്‍ത്തി അലങ്കാര സസ്യ വളര്‍ത്തലിലേയ്ക്ക് ശ്രദ്ധയൂന്നാം. കാരണം പരിചരണത്തില്‍ എന്തെങ്കിലും അശ്രദ്ധ വന്നു പോയാലും വലിയ ദോഷമൊന്നും ഇതിന് സംഭവിക്കുകയില്ല. ഗോള്‍ഡന്‍ പൊതോസ്നെ ഫിലോ ഡെന്‍ഡ്രോണ്‍സ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഫിലോഡെന്‍ഡ്രോണ്‍സും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള സസ്യമാണ്.

7. ഫഌറിംഗ് എയര്‍ പ്യൂരിഫൈയേഴ്‌സ്

പൂവിടുന്ന ചെടികളാണ് വായു ശുദ്ധീകരണത്തിന് ഏറ്റവും ഉത്തമം. വായുവിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉതകുന്ന രണ്ടു ചെടികളാണ് ഫ്‌ളോറിസ്റ്റസ് മോമും ജെര്‍ബെറാ ഡെയ്‌സിലും ടുളിപ്‌സിനും ഇതിനു കഴിവുണ്ട്. എന്നാല്‍ പൂവിടുന്ന സസ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഇവയ്ക്ക് ശ്രദ്ധയോടെ വെളളമൊഴിക്കുകയും, വളമിടുകയും വേണം. ഇവയില്‍ പലതിനും 65 ഡിഗ്രിയില്‍ താഴെ ഊഷ്മാവ് മതിയാകും. പൂവിടലിന്റെ സമയം കഴിയുമ്പോള്‍ ചെടിയെ വെട്ടി ഒതുക്കുകയും വേണം. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന മറ്റൊരു ചെടിയാണ് അസലിയാസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago