നേരിയ വേനല്‍മഴ മാത്രം: ചുട്ടുപൊള്ളി നാടും കാടും
വടക്കാഞ്ചേരി: കാര്യമായ വേനല്‍ മഴയും സംസ്ഥാനത്ത് ലഭിക്കാതായതോടെ കരിഞ്ഞുണങ്ങുകയാണ് നാടും കാടും. പക്ഷി മൃഗാദികള്‍ ഭക്ഷണവും വെള്ളവും ലഭിയ്ക്കാതെ കാടിറങ്ങാന്‍ തുടങ്ങി. മ്ലാവും, മാനും പന്നി കൂട്ടങ്ങളുമൊക്കെ ഇപ്പോള്‍വാസം ജനവാസ മേഖലയിലാണ്. മയിലുകള്‍ നാടു പക്ഷികളായിട്ട് നാളുകളേറെയായി. പൊരിയുന്ന വേനലില്‍ നടക്കുന്നത് എങ്ങനെ ജലം സംരക്ഷിയ്ക്കാനാകുമെന്ന ചര്‍ച്ചകള്‍ മാത്രമാണ്. കുടിവെള്ള വിതരണത്തിന് കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടിയിരിക്കുന്നു ഭരണകൂടം. ജല വില്‍പനക്കാര്‍ക്ക് ഇപ്പോള്‍ ചാകര കാലമാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് 350 രൂപ വരെ ഈടാക്കിയാണ് വില്‍പന. വെള്ള വണ്ടികള്‍ തലങ്ങും വിലങ്ങും പായുകയാണ് നാട്ടില്‍. കുഴല്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കുന്ന ഏജന്‍സികളും ആയിരങ്ങള്‍ ലാഭം കൊയ്യുന്നു. വേനല്‍ രൂക്ഷത കണക്കിലെടുത്ത് നിര്‍മ്മാണ ചാര്‍ജും വന്‍തോതില്‍ ഉയര്‍ത്തിയ്ക്കിരിക്കുകയാണ്. നേരത്തെ 55 രൂപയായിരുന്നു ഒരു അടിയ്‌ക്കെങ്കില്‍ ഇപ്പോള്‍ അത് 70 രൂപയായി വര്‍ധിപ്പിചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."