HOME
DETAILS
MAL
അധികൃതര്‍ക്ക് മൗനം എയര്‍ഹോണ്‍ ശല്യം രൂക്ഷം
backup
May 07 2018 | 08:05 AM
കാസര്‍കോട്: ജില്ലയില്‍ എയര്‍ ഹോണുകളുടെ ഉപഭോഗം വര്‍ധിക്കുമ്പോഴും അധികൃതര്‍ക്ക് മൗനം.
നഗര-ഗ്രാമ ഭേദമെന്യേയാണ് ജനങ്ങളുടെ കാതടിപ്പിക്കുന്ന എയര്‍ ഹോണുകളുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ബൈക്കുകള്‍ മുതല്‍ ഹെവി വാഹനങ്ങളില്‍വരെ ഘോര ശബ്ദം മുഴക്കുന്ന വിവിധ തരത്തിലുള്ള എയര്‍ ഹോണുകളാണ് ഉപയോഗിക്കുന്നത്. നഗരത്തിലും മറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ ഇത്തരം ഹോണുകള്‍ മുഴക്കുന്നത് മറ്റു യാത്രക്കാരെയാണ് വലക്കുന്നത്.
എയര്‍ ഹോണിന് നിരോധനം ഉണ്ടെങ്കിലും ഇത് കടലാസിലൊതുങ്ങുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."