വോളിബോള്‍ അസോസിയേഷനിലെ വിവാദം: സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രി
വാടാനപ്പള്ളി: വോളിബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപ്പെടലുകള്‍ നടത്തുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രരന്‍ പറഞ്ഞു. തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒമ്പതാമത് അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സിനും സ്പോര്‍ട്സ് താരങ്ങള്‍ക്കും വേണ്ടിയുള്ള ഗുണകരമായ ഇടപെടലുകള്‍ നടത്താന്‍ വോളിബോള്‍ അസോസിയേഷന് മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടി.എസ്.ജി.എ ചെയര്മാന് ടി.എന്‍ പ്രതാപന് അധ്യക്ഷനായി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് എം.കെ അബ്ദുല്‍ സലാം മുഖ്യാതിഥിയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, സി.എഫ് ജോയ് എലുവത്തിങ്കല്‍, വോളിബോള്‍ അസോസിയേഷന് ജില്ല സെക്രട്ടറി ജോഷിജോര്ജ്ജ് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."