HOME
DETAILS
MAL
പന്നി പനി: ഒരു കുടുംബത്തിലെ അഞ്ച് പേര് ആശുപത്രിയില്‍
backup
March 13 2017 | 18:03 PM
വടക്കാഞ്ചേരി : പന്നി പനി ലക്ഷണങ്ങളോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി. ചെറുതുരുത്തി നെടുമ്പുര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ആദ്യം അഞ്ച് പേര് ചികിത്സ തേടി എത്തിയെങ്കിലും രണ്ട് പേരെ പ്രശ്നങ്ങളില്ലെന്ന് കണ്ട് വിട്ടയിച്ചിരുന്നു. എന്നാല്‍ വീണ്ടും അസുഖലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ തിരിച്ചെത്തുകയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് ന്യൂമോണിയ ലക്ഷണമുള്ളതായും അറിയുന്നു. അതേസമയം, ആശങ്കയ്ക്ക് വകയില്ലെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."