HOME
DETAILS

ശരിയാക്കാനുണ്ട് ഇനിയുമേറെ..

  
backup
May 07 2018 | 08:05 AM

%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%87

കാസര്‍കോട് ജില്ലക്കകത്ത് തലങ്ങും വിലങ്ങുമായി നിരവധി റോഡുകളുടെ നവീകരണ പ്രവൃത്തികളും നിര്‍മാണവും നടക്കുന്നുണ്ട്. എന്നാല്‍ അധികൃതരുടെ കണ്ണില്‍പ്പെടാത്ത നിരവധി റോഡുകള്‍ ഇപ്പോഴും തകര്‍ന്ന് കിടക്കുകയാണ്.

[caption id="attachment_530616" align="alignleft" width="417"] തകര്‍ന്ന ഇടത്തോട് ഒടയംചാല്‍ റോഡ്‌[/caption]

ജില്ലയുടെ റോഡ് ആരംഭിക്കുന്ന ഒളവറ പാലത്തിന്റെ ടാറിങ് പൂര്‍ണമായി ഇളകിയിരിക്കുകയാണ്. ഇതുകാരണം ജില്ലയിലേക്ക് പ്രവേശിക്കുന്ന ഒരു യാത്രക്കാരന്‍ അപകടം നിറഞ്ഞ കുണ്ടും കുഴിയും നിറഞ്ഞ പാലത്തിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ പാലത്തിന്റെ യാര്‍ഡ് പൂര്‍ണമായും തകര്‍ന്നിട്ടും മഴക്ക് മുന്‍പേ അത് നന്നാക്കാനുള്ള പാലത്തിന്റെ ചുമതലയുള്ള കണ്ണൂര്‍ ജില്ലയിലെ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. ഇനി മഴകൂടി വന്നാല്‍ പാലത്തിലൂടെ വാഹനയാത്രയും കാല്‍നടയാത്രയും ദുഃസഹമാകും.


അതേസമയം കാലിക്കടവ്-ഒളവറ മെക്കാഡം ടാറിങ് ഇപ്പോഴും നടക്കുകയാണ്. ഇപ്പോള്‍ ഇളംബച്ചി ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ മെല്ലെപോക്കില്‍ റോഡ് പണി ഇപ്പോഴൊന്നും പൂര്‍ത്തിയാവില്ല.
ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും റോഡുപ്രവൃത്തിയില്‍ മെല്ലേപോക്ക് തന്നെയാണ് നടക്കുന്നത്. വലിയപറമ്പ് പഞ്ചായത്തിലെ തീരദേശ റോഡ് നവീകരണത്തിന് ചരലിറക്കിയിട്ടതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. ഇതേ അവസ്ഥയാണെങ്കില്‍ വരാനിരിക്കുന്ന മഴയില്‍ റോഡ് ചെളിക്കുളമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.


മലയോരത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം തകര്‍ന്ന റോഡുകളും വീതി കുറഞ്ഞ കയറ്റവും ഇറക്കവുമാണ്. എതിരേ വരുന്ന വാഹനങ്ങള്‍ കാണാത്ത രീതിയിലുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടങ്ങളുടെ തോത് കൂട്ടുന്നു. ഒരു വര്‍ഷം മുന്‍പ് ചിറ്റാരിക്കല്‍ കാറ്റാംകവലയില്‍ വീതി കുറഞ്ഞ ഇറക്കത്തില്‍പ്പെട്ട് ലോറി തല കീഴായി മറിഞ്ഞ് അഞ്ചു തൊഴിലാളികളുടെ ജീവനാണു പൊലിഞ്ഞത്. അന്നു തന്നെ ഈ റോഡുകളില്‍ കയറ്റം കുറക്കുന്നതിനും വീതി കൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങിയില്ല. ജില്ലയിലെ മലയോര റോഡുകളുടെ കാര്യത്തില്‍ പുതിയ പഠനവും നവീകരണവും ആവശ്യമായി വന്നിരിക്കുന്നു. മലയോര റോഡുകളാണ് ജില്ലയില്‍ ഏറെ തകര്‍ന്ന് കിടക്കുന്നത്. നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതും ഇത്തരം റോഡുകളുടേത് തന്നെയാണ്.
ദേശീയപാത ഏകദേശം പൂര്‍ണമായും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക റോഡുകളിലും പൈപ്പ് ഇടാനും മറ്റും റോഡ് കുത്തിപൊളിച്ചത് അതേപടി കിടക്കുകയാണ്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് തുടങ്ങുന്ന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടെലഫോണ്‍ കേബിളിടാനും ട്രാഫിക് സര്‍ക്കിള്‍ ഭാഗത്ത് പൈപ്പിടാനും റോഡ് വെട്ടിപ്പൊളിച്ചത് അതേപടി തന്നെ കിടക്കുകയാണ്. ജില്ലയില്‍ 40 ശതമാനം റോഡ് അറ്റകുറ്റപ്പണി മാത്രമാണ് പൂര്‍ത്തിയാവാനുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. കെ.എസ്.ടി.പി റോഡിന്റെ നിര്‍മാണപ്രവൃത്തികളും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് നഗരസഭകളുടെ പരിധിയിലും നിരവധി റോഡുകള്‍ തകര്‍ന്ന് തന്നെ കിടക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ശതമാനം റോഡുകളുടെ അറ്റകുറ്റപണി നടക്കാന്‍ ബാക്കിയുണ്ട്.


ഇവിടെ വരുന്നവര്‍ സൂക്ഷിക്കുക വാരിക്കുഴികളുണ്ട്..

 

[caption id="attachment_530618" align="alignleft" width="420"] കാഞ്ഞങ്ങാട് നഗരത്തില്‍ പാതയോരത്തിന് സമീപത്തെ കുഴി[/caption]

കാഞ്ഞങ്ങാട് ടൗണില്‍ വരുന്നവര്‍ ഒന്ന് സൂക്ഷിക്കണം.. ശ്രദ്ധിച്ചില്ലെങ്കില്‍ വാരിക്കുഴിയില്‍ വീണേക്കാം.. കഴിഞ്ഞ നാല് വര്‍ഷത്തോളമായി വ്യാപാരികളും നഗരത്തിലേക്കെത്തുന്നവരും ഈ ദുരവസ്ഥ അനുഭവിക്കുന്നുണ്ട്. പാത നവീകരണത്തിന്റെ പേരില്‍ കെ.എസ്.ടി.പി അധികൃതര്‍ നഗരം മുഴുവന്‍ മണ്‍ക്കൂനകളും വാരിക്കുഴികളും തീര്‍ത്തതോടെ വ്യാപാരികളും നഗരത്തിലെത്തുന്ന ആളുകളും കണ്ണൊന്നു പിഴച്ചാല്‍ വാരിക്കുഴികളില്‍ വീണു പരുക്കേല്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ കെ.എസ്.ടി.പി അധികൃതര്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാതയോരത്ത് ജോലികള്‍ നടത്തുന്നുമ്പോള്‍ വാട്ടര്‍ പൈപ്പുകള്‍ക്കും കേബിളുകള്‍ക്കും തകരാറ് സംഭവിക്കുന്നതും പതിവാണ്. ഇതുകാരണം ഇവ ശരിയാക്കാന്‍ വേറെ കുഴികള്‍ നിര്‍മിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
അതേസമയം ഓട്ടോകള്‍ പാതയോരത്ത് അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് നാഗരത്തിലെത്തുന്ന കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കുഴികളെടുത്ത് മാസങ്ങളായിട്ടും ഇത് നികത്താനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരം കുഴികള്‍ കാലവര്‍ഷത്തിന് മുന്‍പ് നികത്തിയില്ലെങ്കില്‍ വന്‍ അപകടങ്ങളായിരിക്കും സംഭവിക്കുക.
നഗരത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഇരുഭാഗങ്ങളിലും കുഴികളും മണ്‍ക്കൂനകളും നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ മാത്രമല്ല വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നഗരത്തിലെ പാതയോരത്തെയും ഓവുചാലിലെയും കുഴികളില്‍വീണ് നിരവധിയാളുകള്‍ക്കാണ് പരുക്കേറ്റത്.

[caption id="attachment_530617" align="alignright" width="231"] കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കേബിള്‍ സ്ഥാപിക്കുന്നതിന് റോഡ് കുത്തിപ്പൊളിച്ച നിലയില്‍[/caption]


അതേസമയം കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കുഴികളെടുത്തതിനാല്‍ കാസര്‍കോട്, പാണത്തൂര്‍, ബേക്കല്‍ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ബസില്‍ കയറിപ്പറ്റണമെങ്കില്‍ സാഹസം കാണിക്കേണ്ട അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ചെളിവെള്ളം കടന്നുവച്ചും മറ്റും ബസുകളില്‍ കയറുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. നാലു വര്‍ഷമായി ഈഭാഗത്തെ ടാറിങ് മുഴുവന്‍ പൊളിച്ചുനീക്കിയിട്ട്. എന്നാല്‍ റീടാറിങ് നടത്താന്‍ കെ.എസ്.ടി.പി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
നഗരത്തില്‍ അങ്ങിങ്ങായി കൂട്ടിയിട്ടിരിക്കുന്ന മണ്‍ക്കൂനകള്‍ കാരണമുണ്ടാകുന്ന പൊടിക്കാറ്റുകള്‍ വ്യാപാരികളെയാണ് ഏറെ ബാധിക്കുന്നത്.
ഇതുമൂലം വില്‍പനക്കുവച്ച സാധങ്ങള്‍ മണ്‍മയം നിറഞ്ഞ അവസ്ഥയിലാണ്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരും നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും വായുവിനൊപ്പം മണലും ശ്വസിക്കേണ്ട അവസ്ഥയാണ് ഉള്ളത്. മഴക്കാലത്തിന് മുന്‍പ് ഈ പ്രവൃത്തികളൊക്കെ പൂര്‍ത്തിയാക്കണമെന്നാണ് ഏവരുടെയും ആവശ്യം.

 

ജില്ലയിലെ അപകട മേഖലകള്‍

[caption id="attachment_530619" align="alignright" width="397"] തകര്‍ന്നു കിടക്കുന്ന നീലേശ്വരം - കാലിച്ചാനടുക്കം റോഡ്[/caption]

ജില്ലയിലെ പ്രധാന അപകട മേഖലകളില്‍ റോഡ് അറ്റകുറ്റപണി നടത്തുന്നതിനൊപ്പം തന്നെ ദിശാസൂചികാ ബോര്‍ഡുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ അത്തരം പ്രവൃത്തികള്‍ എവിടെയും തുടങ്ങിയതായി കാണുന്നില്ല.

 

 

  • കരിവെള്ളൂര്‍ ആണൂര്‍ പാലം
  • ഞാണങ്കൈ വളവ്
  • ചെറുവത്തൂര്‍ കൊവ്വല്‍ ഐസ് പ്ലാന്റിനു സമീപം
  • മയ്യിച്ച വളവ്
  • കാര്യങ്കോട് ചീറ്റക്കാല്‍ വളവ്
  • കരുവാച്ചേരി മുതല്‍ ഞാണങ്കൈ തോട്ടം ജങ്ഷന്‍ വരെ
  • പടന്നക്കാട് മേല്‍പ്പാലം മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ
  • തോയമ്മല്‍ ഇറക്കം
  • മാവുങ്കാല്‍ മൂലക്കണ്ടം വളവ്
  • കെ.എസ്.ടി.പി റോഡ്
  • കേളോത്ത് വളവ്
  • കുണിയ
  • ചട്ടഞ്ചാല്‍ തെക്കില്‍ വളവ് ചെര്‍ക്കള വരെ
  • ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ
  • മൊഗ്രാല്‍ കൊപ്ര ബസാര്‍
  • ഷിറിയ പെട്രോള്‍ പമ്പിനു സമീപം
  • ബന്തിയോട് കുക്കാര്‍ പാലത്തിനു സമീപം
  • വാമഞ്ചിയൂര്‍ ചെക്ക് പോസ്റ്റിനു സമീപം
  • മഞ്ചേശ്വരം വളവ്
  • കോട്ടൂര്‍ വളവ്

 

സംസ്ഥാന പാത

  •  മാണിക്കോത്ത് മുതല്‍ പള്ളിക്കര വരെ
  •  ചെര്‍ക്കള കല്ലടുക്ക റോഡ്
  • ചെര്‍ക്കള ജാല്‍സൂര്‍

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago