വാക്കുതര്‍ക്കത്തിനിടെ മഫ്ടിയിലെത്തിയ പൊലിസുകാരന് മര്‍ദനം
തിരൂരങ്ങാടി: മഫ്ടിയില് വാക്കുതര്ക്കത്തിലിടപെട്ട പൊലിസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ മുസ്തഫക്കാണ് മര്‍ദനമേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് വെന്നിയൂര്‍ കപ്രാട്ട് വെച്ചാണ് സംഭവം. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച സംഭവത്തില്‍ ആളുകള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെ ഇതുവഴി മഫ്ടിയിലെത്തിയ മുസ്തഫ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ ആളുകള്‍ പിന്തിരിയുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ പൊലിസുകാരനെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊലിസുകാരനെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. കാച്ചടി സ്വദേശികളായ മുക്കന്‍ റഹിം (27), ഇടത്തോളക്കുരിക്കള് ശരീഫ്(27), നന്നമ്പ്ര ഷഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും പൊലിസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."