ടീച്ചറുടെ ഓര്‍മക്ക് വിദ്യാര്‍ഥികളുടെ ഔഷധ ഉദ്യാനം
കൊപ്പം: പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മനുഷ്യന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്ന മഹത്തായ സന്ദേശം മുന്‍ പ്രധാന അധ്യാപകയായിരുന്ന സി.എം. തങ്കമ്മ ടീച്ചറുടെ സ്മരണക്ക് ഔഷധോദ്യാനം നിര്‍മിക്കുകയാണ് പുലാശേരി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പ്രകൃതിയെയും അന്തരീക്ഷത്തെയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പു വരുത്താനും നേതൃത്വം നല്‍കുകയും അതിനു സ്വയം മാത്രികയാകുകയുമാണ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും പി.ടി.എയും.
അന്യം നിന്ന എഴുപതില്‍പരം ഔഷധ സസ്യങ്ങളാണ് പീച്ചി ഫോറെസ്റ്റ് റിസര്‍ച് ഇന്സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ ഇവിടെ സംരക്ഷിക്കുന്നത്. ഔഷധോദ്യാനതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണ ദാസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുമിത, ജില്ല പഞ്ചായത്ത് മെമ്പര്‍ ഷാബിറ ടീച്ചര്‍, പ്രധാനാധ്യാപകന്‍ ഇ. മുസ്തഫ, പി. ഫൈസല്‍ ബാബു, പി. സൈദലവി, ഇ.എം ഉമാദേവി, കെ. രാജനന്ദിനി, എ.ടി ശശി, പി.പി. വിനോദ്കുമാര്‍, പി.വി. രമണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."