സത്യവാണിയുടെ ഉപരി പഠനചെലവുകള്‍ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി ഏറ്റെടുത്തു
രാമപുരം: കോട്ടുവാട് വടക്കേതൊടി സത്യവാണിയുടെ ഉപരി പഠനചെലവുകള്‍ പുഴക്കാട്ടിരി മഹല്ല് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ഏറ്റെടുത്തു. മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേതൊടി കോളനിയിലെ പരേതനായ വി.ടി രമേഷിന്റെ മൂത്ത മകളാണ് സത്യവാണി. മംഗലാപുരത്തെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ഒരു ലക്ഷം രൂപ വാര്‍ഷിക ഫീ കരാറിലാണ് സത്യവാണി ബി.എസ്.സി നഴ്‌സിങിന് ചേര്‍ന്നത്. പഠനത്തിന്റെ തുടക്കവര്‍ഷത്തില്‍ തന്നെ അച്ഛന്‍ രമേഷ് രോഗം ബാധിച്ച് മരിച്ചു.
രമേശിന്റെ ചികിത്സയെ തുടര്‍ന്ന് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും നിര്‍ധന കുടുംബത്തിന്റെ ചുമലിലായി. ഇതിനിടെ സത്യവാണിയുടെ കോളജ് ഫ@് ഗഡുഅടക്കേണ്ട കാലാവധി തെറ്റി. കോളജ് അധികാരികള്‍ പുറത്താക്കല്‍ മുന്നറിയിപ്പു നല്‍കി. സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരന്‍ വിഘ്‌നേഷും നിരവധിപേരുടെ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് അയല്‍വാസിയായ സഹോദരനാണ് പള്ളിക്കമ്മിറ്റിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. ശാന്തയുടെ അഭ്യര്‍ഥന മാനിച്ച് ഒരു ഉദാരമതിയുടെ സഹായത്തോടെ കോളജിലെ ഫീസ് ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മറ്റി ഏറ്റെടുത്തു.
മഹല്ല് പ്രസിഡന്റ് എന്‍.മുഹമ്മദ് മുസ്‌ലിയാര്‍, ഖത്തീബ് അശ്‌റഫ് ഫൈസി മുള്ള്യാകുര്‍ശി, സെക്രട്ടറി കല്ലന്‍ കുന്നന്‍ മൊയ്തി, ട്രഷറര്‍ കക്കാട്ടില്‍ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകള്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."