അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരെ നിലപാട് മയപ്പെടുത്തി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരായ നിലപാടില്‍ മാറ്റം വരുത്തി ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.
അമേരിക്കക്ക് അനുകൂലമായ നിലപാടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റേതെന്നും അതിനാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നുമായിരുന്നു സ്വാമി നേരത്തെ ട്വിറ്ററില്‍ കുറിച്ചത്. ഈ നിലപാടിലാണ് അദ്ദേഹം മാറ്റം വരുത്തിയിരിക്കുന്നത്.
തങ്ങള്‍ക്ക് അരവിന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് എല്ലാം അറിയാം എങ്കിലും അദ്ദേഹം മുതല്‍ക്കൂട്ടാണെന്ന് ബിജെപി സര്‍ക്കാര്‍ പറയുകയാണെങ്കില്‍ തന്റെ നിലപാടില്‍നിന്നു പിന്നോട്ടുപോകുകയാണെന്നും സത്യം തെളിയിക്കാന്‍ കൂടുതല്‍ കാത്തിരിക്കുകയാണെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ട്വീറ്റുകളില്‍ അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങളുമുണ്ട്.
അരവിന്ദില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ മൂല്യമേറിയവയാണെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പരസ്യമായി വിമര്‍ശിച്ചിരുന്ന സ്വാമി ഇപ്പോള്‍ അതേ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരെ തിരിയുകയായിരുന്നു.
If BJP Union govt says that we know all about AS but still he is an asset, then I will suspend my demand and wait for events to prove truth
— Subramanian Swamy (@Swamy39) June 23, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."