മേല്‍ശാന്തി പദം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം: മധുസൂധനന്‍ നമ്പൂതിരി
വടക്കാഞ്ചേരി: ഗുരുവായൂര്‍ മേല്‍ശാന്തി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് പനങ്ങാട്ടുകര പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന്‍ നമ്പൂതിരി. ഗുരുവായൂരില്‍ നിന്നെത്തിയ അദ്ദേഹം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു. ആറ് മാസം മുമ്പും ഗുരുവായൂര്‍ മേല്‍ശാന്തി പദത്തിലേയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചിരുന്നില്ല. 22 വര്‍ഷം പനങ്ങാട്ടുകര കാര്‍ത്യായനി ക്ഷേത്രത്തിലും, ഒരു വര്‍ഷം ചോറ്റാനിക്കര കീഴ് കാവിലും കഴിഞ്ഞ നാല് വര്‍ഷം വിയ്യൂര്‍ ശിവക്ഷേ ത്രത്തിലും മേല്‍ശാന്തിയായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിച്ചു. കലാമണ്ഡലം നാരായണന്‍ നമ്പീശന്റെ ശിക്ഷണത്തിലാണ് മദ്ദളം അഭ്യസിച്ചത്. മേല്‍ശാന്തി പദവി ഒഴിയുന്നതോടെ പഞ്ചവാദ്യ രംഗത്ത് വീണ്ടും സജീവമാകുമെന്നും മധു നമ്പൂതിരി പറഞ്ഞു. അമ്മ ദേവസേനയും, ഭാര്യ നിഷയും മക്കളായ ശ്രാവണും ഉണ്ണിക്കൃഷ്ണനും തങ്ങളുടെ സന്തോഷം മറച്ച് വെച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."