മാധ്യമ പ്രവര്‍ത്തകരുടെ പാര്‍ലിമെന്റ് മാര്‍ച്ചില്‍ സഹകരിക്കും: സി.എന്‍ ജയദേവന്
തൃശൂര്‍: വിവിധ ആവിശ്യങ്ങളുന്നയിച്ച് മധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും നാളെ നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ സഹകരിക്കുമെന്ന് സി. എന്‍. ജയദേവന് എം.പി. കേരള പത്രപ്രവര്‍ത്തക യൂണിയന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ദൃശ്യമാധ്യമങ്ങളെ ഉല്‍പ്പെടുത്തുക, കരാര്‍ നിയമിതരേയും വേജ് ബോര്‍ഡ് പരിധിയിലാക്കുക, മാധ്യമ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലിമെന്റ് മാര്‍ച്ച്.
കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടോം പനയ്ക്കല്‍, സെക്രട്ടറി കെ. ദിലീപ്കുമാര്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍, സെക്രട്ടറി കെ. സി. അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."