പ്ലസ്ടു പരീക്ഷാ ഫലം കാത്ത് ജില്ല
മലപ്പുറം: പത്താംക്ലാസ് പരീ്ക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാര്‍ഥികള്‍. പ്ലസ്ടുവില്‍ ഉപരിപഠന യോഗ്യത നേടുന്നവരുടെ എണ്ണത്തില്‍ ജില്ലയാണ് ഒന്നാമത്. ഇത്തവണയും അതു നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
മൂല്യനിര്‍ണയ ശേഷമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ സ്ഥിതിക്കു പത്തിനുതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാബോര്‍ഡുകളുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിജയ ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. തുടര്‍ച്ചയായി സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 81.43 ശതമാനം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിനു യോഗ്യത നേടിയത്. 51,341 വിദ്യാര്‍ഥികള്‍ വിജയിച്ചു. പ്ലസ്ടു ഫലത്തിനു പിന്നാലെ മെയ് അവസാന വാരത്തില്‍ പ്ലസ് വണ്‍ ഫലം പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."