മധുസൂദനന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട് പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന് നമ്പൂതിരിയെ തിരഞ്ഞെടുത്തു. അപേക്ഷകരായ 36 പേരില്‍നിന്നാണ് മധുസൂദനന് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ചടങ്ങില്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. കുഞ്ഞുണ്ണി, അഡ്വ. എ. സുരേശന്, സി. അശോകന്, പി. കെ സുധാകരന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. നാരായണന്, ക്ഷേത്രം മാനേജര്‍ ഉണ്ണികൃഷ്ണന് പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി തിരഞ്ഞെടുപ്പിനായി രണ്ടാം തവണയാണ് ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്.
31 ന് വൈകിട്ട് അത്താഴ പൂജക്ക്ശേഷം അടയാളചിഹ്നമായ താക്കോല്‍കൂട്ടം ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസകാലത്തേക്കാണ് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."