ഗള്ഫാറിനും പ്രഭാവര്‍മയ്ക്കും മുനവറലി തങ്ങള്‍ക്കും പുരസ്കാരം
കോഴിക്കോട്: കേളി കേരളയുടെ നാലാമത് സാംസ്കാരിക പുരസ്കാരത്തിന് ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി, കവി പ്രഭാവര്‍മ, മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. 25,000 രൂപയും ആര്‍ട്ടിസ്റ്റ് അമീര്‍ ഫൈസല്‍ രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
മാധ്യമ പ്രവര്ത്തകന് എ. എസ് ശക്തിധരന്, അഡ്വ. പി. എസ് ശ്രീധരന്‍പിള്ള, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി. എ അബ്ദുല്‍ ഗഫൂര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
27ന് വൈകിട്ട് നാലിന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേളി കേരളാ പ്രസിഡന്റ് ടി. പി ചെറൂപ്പ, കെ.പി. യു അലി, എന്‍ജിനീയര്‍ പി. മമ്മദ് കോയ, അഡ്വ. ടി. എം വേലായുധന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."