ജീര്‍ണതകള്‍ക്കെതിരേ കര്‍മനിരതരാകുക: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
തിരുവനന്തപുരം: മഹല്ലുകളില്‍ ജാഗരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താകാന്‍ പണ്ഡിതന്മാര്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍.
സമസ്ത ജില്ലാ കണ്‍വന്‍ഷന്‍ തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബോധിത ജനതയുടെ മനസ് അറിഞ്ഞു കൊണ്ടുള്ള പ്രബോധനം മാത്രമേ സഫലമാകൂ. വര്‍ധിച്ചു വരുന്ന ജീര്‍ണതകള്‍ പ്രതിരോധിക്കേണ്ടത് പണ്ഡിത ധര്‍മമാണ്. ഏറ്റവും നല്ല മാര്‍ഗത്തിലൂടെയുള്ള പ്രവര്‍ത്തനവും പ്രചാരണവും പ്രതിരോധവുമാണ് സമസ്തയുടെ ലക്ഷ്യം. സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്നു മനസ്സിലാക്കി ഓരോ മഹല്ലിന്റെയും മദ്‌റസയുടെയും കീഴിലുള്ളവര്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് എളിമയോടെ പ്രവര്‍ത്തിക്കണം. പ്രബോധന രംഗത്ത് സമസ്ത സ്വീകരിച്ച നിലപാടാണ് സമസ്തയുടെ ജനസമ്മിതി വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.വൈ.എസ് ട്രഷറര്‍ ഹാജി കെ മമ്മദ് ഫൈസി, സമസ്ത മാനേജര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍ , ഒ.എം ശരീഫ് ദാരിമി കോട്ടയം, പുത്തനഴി മൊയ്തീന്‍ ഫൈസി, യു മുഹമ്മദ് ശാഫി ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മുന്നിയൂര്‍, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ഫഖ്‌റുദ്ദീന്‍ ബാഖവി, ഷാജഹാന്‍ ദാരിമി പനവൂര്‍, ആലങ്കോട് ഹസന്‍, എസ് അഹമ്മദ് റഷാദി പ്രസംഗിച്ചു. നസീര്‍ഖാന്‍ ഫൈസി സ്വാഗതവും ഹുസൈന്‍ ദാരിമി നന്ദിയും പറഞ്ഞു.
തലസ്ഥാനത്ത് സമസ്തയ്ക്ക് പുതിയ ആസ്ഥാനം
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തലസ്ഥാനത്ത് പുതിയ ആസ്ഥാനം വരുന്നു. ഇതിനായി നൗഷാദ് ബാഖവി ചെയര്‍മാനും തോന്നയ്ക്കല്‍ ജമാല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ നടന്ന സമസ്ത ജില്ലാ കണ്‍വന്‍ഷനിലാണ് തീരുമാനം. ഷാജഹാന്‍ ദാരിമി പനവൂര്‍, സെയ്ദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫക്‌റുദ്ദീന്‍ ബാഖവി, നസീര്‍ഖാന്‍ ഫൈസി, നവാസ് മന്നാനി, ആലങ്കോട് ഹസന്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."