HOME
DETAILS

കേടായ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കും

  
backup
March 13 2017 | 19:03 PM

%e0%b4%95%e0%b5%87%e0%b4%9f%e0%b4%be%e0%b4%af-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

തിരുവനന്തപുരം: ജലചൂഷണം തടയുന്നതിന് വളരെക്കാലമായി കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നോട്ടിസ് നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിമാസം 50 കിലോ ലിറ്ററിന് മുകളില്‍ ഉപഭോഗം കണക്കാക്കുന്ന പുതിയ കണക്ഷനുകള്‍ നല്‍കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതലായി ജലം ഉപയോഗിക്കുന്ന വ്യാവസായിക- വാണിജ്യ കണക്ഷനുകളിലെ ഉപഭോഗവും നിയന്ത്രിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നതും അനധികൃത ഉപയോഗവും കണ്ടുപിടിക്കുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തി നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
വരള്‍ച്ച നേരിടുന്നതിനായി ജലനിധി രണ്ടാംഘട്ടത്തിലെ 166 പദ്ധതികള്‍ ഏപ്രില്‍ മാസത്തോടെ കമ്മിഷന്‍ ചെയ്യുന്നതോടെ 21,000 വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയും.
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതുമൂലം വൈകുന്ന പദ്ധതികള്‍ക്ക് അടിയന്തരമായി കണക്ഷന്‍ ലഭ്യമാക്കി പദ്ധതി കമ്മിഷന്‍ ചെയ്യും. ഇതുവഴി ഏകദേശം 2,700 വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കും. സ്രോതസ്സിന്റെയും ജലസംഭരണിയുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതും ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചുവരുന്നതുമായ പദ്ധതികള്‍ക്ക് എത്രയുംവേഗം വൈദ്യുതി കണക്ഷന്‍ സ്ഥാപിച്ച് ഭാഗികമായെങ്കിലും ജലവിതരണം തുടങ്ങും.
ഇപ്രകാരം 100 പദ്ധതികളിലായി 5,500 കുടുംബങ്ങള്‍ക്ക് വരള്‍ച്ചാക്കാലത്ത് കുടിവെള്ളമെത്തിക്കാനാണ് തീരുമാനം. ചെക്കുഡാമുകള്‍ നിര്‍മിക്കുന്നതിനും കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനുമാവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago