HOME
DETAILS

ധനവിനിയോഗ ബില്‍ പാസാക്കി; സര്‍ക്കാര്‍ വായ്പയെടുക്കുന്നത് നിരുത്തരവാദപരമായല്ല: മന്ത്രി ഐസക്

  
backup
March 13 2017 | 19:03 PM

%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-2

തിരുവനന്തപുരം: കിഫ്ബി വഴി സര്‍ക്കാര്‍ വായ്പയെടുക്കുന്നത് നിരുത്തരവാദപരമായല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാന്‍ നിയമസഭ അംഗീകരിച്ച വരുമാനം മാത്രം മതിയാകും. എടുക്കുന്ന വായ്പയുടെ കാലാവധിയുടെ അവസാന ഘട്ടമാകുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുകയിലധികം കൈവശം ബാക്കിയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങള്‍ വായ്പയെടുത്ത് നടത്തുന്നതാണ് ലാഭകരം.
വായ്പയെടുക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവച്ചാല്‍ ഇപ്പോള്‍ വായ്പയെടുക്കുന്ന തുകയുടെയും പലിശയുടെയും ഒരുപാട് മടങ്ങ് തുക ചെലവാകും. വായ്പയിലും തിരിച്ചടവിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അതു സഭയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. ഇടതു സര്‍ക്കാരിന്റെ വികസന രീതി നീതി ആയോഗ് മാതൃകയിലല്ല. നെഹ്‌റുവിയന്‍ കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ളതാണ്. പ്രതിപക്ഷം അതിനെ പ്രശംസിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചക്കൊടുവില്‍ ധനവിനിയോഗ ബില്‍ വോട്ടിനിട്ട് പാസാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago