HOME
DETAILS
MAL
അഞ്ചാം ധനകാര്യ കമ്മിഷന്: റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍
backup
March 13 2017 | 19:03 PM
തിരുവനന്തപുരം: അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ധനകാര്യമന്ത്രി, ചീഫ് സെക്രട്ടറി, ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി കമ്മിഷന് ശുപാര്‍ശകള്‍ പരിശോധിച്ച് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടുണ്ട്.
ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയാണ്. മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കമ്മിഷന്റെ കരട് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നതെന്നും വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."