'ഓയിസ്ക' ചില്‍ഡ്രന്‍സ് പാര്ക്കിന് പുതിയ മുഖം
പാലക്കാട്: കുട്ടികള്‍ക്ക് കൗതുകമായി ഓയിസ്കാ മുനിസിപ്പാലിറ്റി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നവീകരണം അവസാനഘട്ടത്തിലേക്കെത്തി. അമൃത് പദ്ധതിയുടെ ഭാഗമായി ഇരുപത്തിയാറ് ലക്ഷം രൂപയാണ് ഓയിസ്കാ പാര്‍ക്കിന്റെ നവീകരണത്തിനായി കേന്ദ്ര ഗവണ്മെന്റെ് പാസാക്കിയിരിക്കുന്നത്. 1960കളില്‍ നിലവില്‍ വന്ന മുനിസിപ്പല്‍ പാര്‍ക്ക് പതിനഞ്ച് വര്‍ഷമായി ഓയിസ്ക്കയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഏറെ ആകര്‍ഷിക്കുന്നത് പല നിറങ്ങളിലായ ബോഗികളുള്ള തീവണ്ടിയുടെ മാതൃകയിലുള്ള പാര്‍ക്കിന്റെ ചുറ്റു മതിലുകളാണ്.
മുനിസിപ്പാലിറ്റി എന്‍ജിനീയര്‍ സി. സ്വാമിദാസാണ് പാര്ക്കിന് ചുറ്റും സഞ്ചരിക്കുന്ന ഈ ട്രെയിനിന്റെ മാതൃക രൂപകല്പന ചെയ്തിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് ചാലക്കുടിയില്‍ നിന്നെത്തിയ നിര്‍മ്മാണ സംഘം മതിലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും. കുട്ടികളുടെ വൈകുന്നേരങ്ങളിലെ വിനോദ ആവശ്യത്തിനായും മുതിര്‍ന്നവര്‍ക്കായുള്ള വിശ്രമകേന്ദ്രമായും പ്രവര്‍ത്തിച്ച് വരുന്ന ഈ പാര്‍ക്കില്‍ പ്രവേശനത്തിന് ഒരാളില്‍ നിന്നും പത്ത് രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്.
ഇപ്പോള്‍ സൈക്കിള്‍ റൈഡിങ്ങ്, ബാറ്ററി സ്കൂട്ടറുകള്, ഊഞ്ഞാല് സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. തുടര്‍ന്ന് അവധിക്കാലങ്ങളില്‍ കരാട്ടേ ക്ലാസുകളും നടത്തിവരുന്നു.
ഈ അവധിക്കാലത്തു തന്നെ പണിപൂര്‍ത്തിയാക്കി പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു കൊടുക്കണമെന്നിരിക്കെ മഴ മൂലം നവീകരണം വൈകുന്നുത്. ഇനി പാര്‍ക്ക് തുറന്നു കൊടുക്കുന്ന തിയ്യതി പിന്നീട് അറിയിക്കുമെന്നും ഓയിസ്കാ ചില്‍ഡ്രന്‍സ് പാര്‍ക്ക് സെക്രട്ടറി ശ്രീവല്സന് അറിയിച്ചു.ഈ അവധിക്കാലത്ത് തന്നെ പാര്‍ക്കിന്റെ ജോലി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വലിയ അനുഗ്രഹമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."